ചങ്ങരംകുളം: വിഷുവിന്റെ വരവറിയിച്ച് കണിവെള്ളരി വിളവെടുപ്പ് തുടങ്ങി. അര ഏക്കർ സ്ഥലത്ത് എറവറാംകുന്ന് പൈതൃക കർഷക സംഘം കൃഷി ചെയ്ത വെള്ളരിയാണ് വിളവെടുത്ത് തുടങ്ങിയത്. പൈതൃക കർഷക സംഘം സെക്രട്ടറി സുഹൈർ എറവറാംകുന്നിന്റെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടന്നത്. കർഷകരും നാട്ടുകാരും പങ്കെടുത്തു.
വിഷരഹിത പച്ചക്കറികൾ ജനങ്ങളിലേക്ക് എത്തിക്കുകയും പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പൈതൃക കർഷകസംഘത്തിന്റെ കൃഷി ജീവിതം. മുന്പ് തണ്ണീർമത്തൻ, ഷമാം, പൊട്ടുവെള്ളരി, പയർ ഉൾപ്പെടെയുള്ളവ ഈ കൃഷിയിടത്തിൽ നിന്ന് വിളവെടുത്തിരുന്നു. ഇ.എം മൂസ, സബാഹുസലാം, ഇ.എച്ച്. ഷാഹിർ, എൻ.എം. അബ്ബാസ്,അമീറാ സബാഹു, ഇ.എം. ഉബൈദ്, സലാഹുദ്ദീൻ എറവറാംകുന്ന്, ടി.വി. യാസിർ എന്നീ കർഷകരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.